ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളായി ജില്ലയിൽ ഇതുവരെ 16,299 വീടുകൾ പൂർത്തീകരിച്ചു.
ഒന്നാം ഘട്ടത്തിൽ 2726 വീടുകളും രണ്ടാം ഘട്ടത്തിൽ ഗ്രാമ പഞ്ചായത്തുകളിൽ 9050 വീടുകളും നഗരങ്ങളിൽ 2653 വീടുകളുമാണ് പൂർത്തീകരിച്ചത്.
പട്ടികജാതി /പട്ടികവർഗ്ഗ /ഫിഷറീസ് വകുപ്പുകളിലൂടെ 1751 വീടുകൾ പൂർത്തീകരിച്ചു.
മൂന്നാം ഘട്ടത്തിൽ 119 വീടുകളും പൂർത്തിയാക്കി.
ലൈഫ് മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസമാണ് ഈ വർഷം നടക്കുന്നത്. ജില്ലയിൽ ഭൂരഹിത ഭവന രഹിതരായി മൂന്നാം ഘട്ട പട്ടികയിൽ അർഹതയുള്ള 7191 ഗുണഭോക്താക്കളാണ് ഉള്ളത്. ഭൂരഹിതർക്കായി നാല് തദ്ദേശ സ്ഥാപനങ്ങളിലായി അഞ്ച് ഫ്ലാറ്റുകൾ ഈ വർഷം നിർമ്മിക്കും.
പുന്നപ്രയിൽ 159 കടുംബങ്ങൾക്കുള്ള രണ്ട് ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
പള്ളിപ്പാട്, മണ്ണഞ്ചേരി സമുച്ചയങ്ങൾ സെപ്തം. മാസം ആരംഭിക്കും.
തഴക്കരയിൽ സഹകരണ വകുപ്പ് കെയർ പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റ് നിർമ്മിക്കും.
ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് മൂന്നു സെന്റിൽ കുറയാത്ത ഭൂമിയും വീടും ലഭ്യമാക്കുന്നതിനായി 6 ലക്ഷം രൂപ (പട്ടിക വിഭാഗങ്ങൾക്ക് 6.25 ലക്ഷം) രൂപയും അനുവദിക്കും. ഈ വർഷം ഇതിനോടകം 463 കുടുബങ്ങൾ ഭൂമി ആർജിക്കുകയും അതിൽ 119 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ / ബ്ലോക്ക് / ഗ്രാമ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും ഫണ്ടും ലൈഫ് മിഷന്റെ ഫണ്ടും ഉപയോഗിച്ചു് 3000 പേർക്ക് കൂടി ഭൂമി വാങ്ങി വീട് നല്കുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ട്.
.ലൈഫ് 1, 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് ഇതിനോടകം 2,24,332 വീടുകളാണ് പൂർത്തിയാക്കിയത്.
വീടുകളുടെ നിർമ്മാണം
ഒന്നാം ഘട്ടത്തിൽ : 2726
രണ്ടാംഘട്ടത്തിൽ : 11703
മൂന്നാംഘട്ടത്തിൽ : 119