ആലപ്പുഴ:പിണറായി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തി.

ഷാനിമോൾ ഉസ്മാൻ എം.എൽ.എ, യു ഡി എഫ് ജില്ലാ ചെയർമാൻ എം. മുരളി, കൺവീനർ ബി.രാജശേഖരൻ, ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എം.ലിജു, എ.എ.ഷുക്കൂർ, ഡി.സുഗതൻ, കോശി.എം.കോശി, ജോൺസൺ ഏബ്രഹാം, സി.ആർ ജയപ്രകാശ്, ബി.ബാബു പ്രസാദ്, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.പി ശ്രീകുമാർ, ത്രിവിക്രമൻ തമ്പി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഏ.എം.നസീർ, ജനറൽ സെക്രട്ടറി എച്ച്.ബഷീർ കുട്ടി, കേരള കോൺഗ്രസ് ജില്ലാ ചെയർമാൻ ജേക്കബ്ബ് ഏബ്രഹാം, ആർ.എസ്.പി ജില്ലാ സെക്രട്ടറിസണ്ണിക്കുട്ടി, കേരളാ കോൺഗ്രസ്റ്റ് (ജേക്കബ്ബ്) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ, ജില്ലാ പ്രസിഡന്റ് ജി.കോശി തുണ്ടുപറമ്പിൽ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ, ജനതാദൾ നേതാവ് ജോമി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.