കായംകുളം : ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് തിലകക്കുറിയായി നിലകൊള്ളുകയാണ് കായംകുളത്ത് പ്രവർത്തിക്കുന്ന ഗുരു നിത്യചൈതന്യയതി കോളേജ് ഒഫ് ലാ ആൻഡ് റിസർച്ച് സെൻറർ (G-CLAR).
ഗുരു നിത്യചൈതന്യ യതി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജിന്റെ സ്ഥാപകനും ചെയർമാനും അഡ്വ.പി.ടി. അനിൽകുമാറാണ്. വലിയ നിയമ,രാഷ്ട്രീയ പോരാട്ടത്തിലൂടെയാണ് കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോളേജിന് തുടക്കം കുറിച്ചത്. നിയമവിദ്യാഭ്യാസത്തിന് അനുസൃതമായി തനത് ശൈലിയിൽ അത്യാധുനിക സംവിധാനങ്ങളാണ് കാമ്പസിലുള്ളത്.
കായംകുളത്തിനടുത്ത് കരീലക്കുളങ്ങരയിൽ ഗ്രാമാന്തരീക്ഷത്തിലുള്ള വിശാലമായ കാമ്പസിൽ എത്തിച്ചേരാൻ മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങളുമുണ്ട്.
2020- 21 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഒരുപറ്റം അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിൽ നിരവധി സെമിനാറുകളും നാഷണൽ വെബ്ബിനാറുകളും നടക്കുന്നുണ്ട്. ഫോൺ: 0479 2964600.