വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കിണറുമുക്ക് 3577-ാം നമ്പർ നവതി സ്മാരക ശാഖയി​ൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു. ഉദ്ഘാടനം ശാഖാ യോഗം സെക്രട്ടറി പി.സുധാകരൻ നിർവഹിച്ചു. പ്രസിഡന്റ്‌ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചാരുംമൂട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എസ് എസ് അഭിലാഷ് കുമാർ, മേഖലാ ചെയർമാൻ റ്റി. ഡി വിജയൻ, മേഖല കൺവീനർ കെ പി ചന്ദ്രൻ, മേഖലാ വൈസ് ചെയർമാൻ കെ വി അരവിന്ദാക്ഷൻ, കെ ആർ വിശ്വനാഥൻ, നരേന്ദ്രൻ, പീതാംബരൻ, രാജേന്ദ്രൻ, സുരേഷ്, എന്നിവർ പങ്കെടുത്തു.