ചാരുംമൂട്: വീട്ടിൽ പ്രവർത്തിച്ച വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് 70 ലിറ്റർ കോട പിടികൂടി.
താമരക്കുളം ഇരപ്പൻ പാറക്ക് തെക്ക് ഭാഗത്ത് കോയിക്കലേത്ത് സതീശന്റെ വീട്ടിൽ നിന്നാണ്
നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പക്ടർ ഇ ആർ. ഗിരിഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
രണ്ടുകന്നാസുകളിലായി സൂക്ഷിച്ചിരുന്ന കോട പിടികൂടിയത്. സതീശ് കുമാറിനെതിരെ കേസെടുത്തു.