കായംകുളം: ചേരാവള്ളി മേനാത്തേരി പുഷ്പാലയത്തിൽ വിജയമ്മ (65) കൊവിഡ് 19 ബാധിച്ച് മരിച്ചു. കിടപ്പുരോഗിയായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വ്യാഴാഴ്ച ഇവരുടെ മരുകൾക്കും കൊച്ചു മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അയൽവാസികളായ മൂന്ന് പേർക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. മകൻ വിജയകുമാർ. മരുമകൾ: രേഖ.
--