ആലപ്പുഴ: ഇന്നലെ 172പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2174ആയി. ഇന്നലെ രോഗം ബാധിച്ചവരിൽ 17 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും ആറുപേർ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 145പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ . ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9882
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2033
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 193
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 95
..................................
കണ്ടെയിൻമെന്റ് സോൺ
തൃക്കുന്നപ്പുഴ വാർഡ് 14, ഹരിപ്പാട് മുനിസിപ്പാലിറ്റി പതിനാറാം വാർഡിൽ റെയിൽവേ സ്റ്റേഷന് കിഴക്ക് വെട്ടുവേനി പ്രദേശത്തെ 50 വീടുകൾ, ആല പഞ്ചായത്ത് 5, 9 വാർഡുകൾ, ആലപ്പുഴ മുനിസിപ്പാലിറ്റി വലിയകുളം വാർഡിൽ പൊട്ടക്കിണറിലെ ഇടവഴി ഭാഗം
പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് , ഭരണിക്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, പുന്നപ്ര നോർത്ത് 1,7,8,13,15,17 വാർഡുകൾ, ഒമ്പതാം വാർഡിലെ നമ്പിക്കവെളി-മദ്രസ റോഡ് ഒഴികെയുള്ള പ്രദേശം, പത്താം വാർഡിൽ ജവഹർ റോഡ് - പുഷ്പവല്ലി, പുത്തൻ വെളിയിൽ വീട് ഒഴികെയുള്ള പ്രദേശം എന്നിവ കണ്ടെയിൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.
കേസ് 62, അറസ്റ്റ് 66
ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് 62കേസുകളിൽ 66 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 445 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 2610 പേർക്കും കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയതിന് രണ്ട് പേർക്കും എതിരെ നടപടി സ്വീകരിച്ചു