മാവേലിക്കര: നവീകരിച്ച മുൻസിപ്പൽ പാർക്കിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ ലീലാ അഭിലാഷ് നിർവഹിച്ചു. 201920 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. ചടങ്ങിൽ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സതി കോമളൻ, നവീൻ മാത്യു ഡേവിഡ്, ജയശ്രീഅജയകുമാർ, കൗൺസിലർമാരായ കെ.ഗോപൻ, എസ്.രാജേഷ്, കോശി തുണ്ടുപറമ്പിൽ, ആർ.രാജേഷ്‌കുമാർ, കൃഷ്ണകുമാരി, ഉമയമ്മ വിജയകുമാർ, എം.രമേശ്കുമാർ, അബികാശിവൻ, ലീലാമണി നഗരസഭ സെക്രട്ടറി എസ്.സനിൽ എന്നിവർ പങ്കെടുത്തു.