മാവേലിക്കര: കിഡ്നി തകരാറിന് ചികിത്സയിലായിരുന്ന വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു. തഴക്കര ഇറവങ്കര വലിയ വീട്ടിൽ തെക്കേതിൽ ദിനേശന്റെ ഭാര്യ രമ (40) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 25നാണ് രമ മരിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടുവളപ്പിൽ സംസ്‌കാരം നടത്താൻ സൗകര്യമില്ലാത്തതിനാൽ ആലപ്പുഴയിലാണ് സംസ്‌കാരം. മകൾ: ആദിത്യ. മരുമകൻ:ലിജോ.