ചേർത്തല : കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള വനിതാ സെൽഫിയുടെ ആഭിമുഖ്യത്തിൽ അത്തം മുതൽ ആരംഭിച്ച പായസ-ഉപ്പേരി മേളയ്ക്ക് വൻ ജനപിന്തുണ.ഓരോ ദിവസവും വ്യത്യസ്ത തരം പായസമാണ് മേളയിൽ വിതരണം ചെയ്യുന്നത്.വനിതാ സെൽഫി അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓരോ ദിവസവും പായസം തയ്യാറാക്കുന്നത്. ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യണം.സർക്കാർ സ്ഥാപനങ്ങളിലും സ്‌ക്കൂളുകളിലും ഓണാഘോഷങ്ങൾ ഇല്ലെങ്കിലും പായസം ആവശ്യപ്പെട്ട് എത്തിയ സ്ഥാപനങ്ങളിലെല്ലാം ഇവർ കൃത്യമായി എത്തിച്ചു കൊടുക്കുന്നുണ്ട്.പായസം വാങ്ങാൻ പാത്രവുമായി എത്തുന്നവരാണ് അധികവും.ഡിസ്‌പോസിബിൾ ഗ്ലാസിലും പായസം ലഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 3മുതൽ ആവശ്യക്കാർക്ക് പായസവും ഉപ്പേരിയും ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡാഫീസിന് മുൻപിൽ നിന്നും ലഭിക്കും.ഫോൺ:88 91 10 9001.