കായംകുളം: കായംകുളം പൊലീസ് സ്റ്റേഷനിൽ ഓണം ഡ്യൂട്ടിയെച്ചൊല്ലി പൊലീസുകാർ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്ന സംഭവത്തിൽ
അഡീഷണൽ എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശാമുവലിനെയാണ് ജില്ലാ കേന്ദ്രത്തിലേക്ക് അടിയന്തിരമായി സ്ഥലം മാറ്റിയത്. തുടർന്ന് വകുപ്പുതല നടപടികൾക്ക് വിധേയമാക്കും. ജില്ലാ പൊലീസ് മേധാവി ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.