rekhachithram

കുട്ടനാട്: നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോകുവാൻ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് യുവാക്കളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 2019 ഏപ്രിൽ 23ന്. കാവാലം മൂർത്തി നട അമ്പലത്തിന് സമീപമുള്ള വഴിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഒരുവർഷത്തിലേറെയായി അന്വേഷണം നടത്തിയിട്ടും പ്രതികളെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിക്കാതെവന്നതോടെയാണ് ഇവരുടെ രേഖാ ചിത്രം പുളിങ്കുന്ന്‌ പൊലീസ് തയ്യാറാക്കിയത്.

ഉച്ചയ്ക്ക്‌ശേഷം മൂന്ന് മണിയോടെ വീട്ടിൽ നിന്നുമിറങ്ങി അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ പൾസർ ബൈക്കിലെത്തിയ യുവാക്കളായ മൂന്ന് പ്രതികളും ചേർന്ന് ആദ്യം ശല്യം ചെയ്യുകയും പിന്നീട് കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു. . വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയരേഖാചിത്രമനുസരിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0477 22702222 ,9497987061 എ

ന്നീ നമ്പരുകളിൽ അറിയിക്കണം.