ആലപ്പുഴ: 2018-ലെ കാവാലം ഗുരുപൂജാ പുരസ്കാരം ലഭിച്ച ദീപുരാജ് ആലപ്പുഴയുടെ കൊച്ചുവള്ളക്കാരൻ എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം ഇന്ന് പുറത്തിറങ്ങും. ചലച്ചിത്രതാരം അനു സിത്താരയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആൽബം പ്രകാശനം ചെയ്യുന്നത്. ദീപുരാജ് സംവിധാനം ചെയ്ത ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിൽ സൗപർണ്ണികയാണ്. പ്രമോദ് കുമാറാണ് ഗാനം ആലപിച്ചത്. നിർമ്മാണം അഭി അഭിനയ. ഛായാഗ്രഹണം രജീഷ് രാജും, എഡിറ്റിംഗ് എബി ജയിംസുമാണ് നിർവഹിച്ചിരിക്കുന്നത്.