കായംകുളം : എസ്.എൻ.ഡി.പി യോഗം ഗോവിന്ദമുട്ടം വടക്ക് കൊച്ചുമുറി 3126ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ എല്ലാ ഭവനത്തിനും ഉള്ള പച്ചക്കറി കിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ എ പ്ളസ് നേടിയ കുട്ടികൾക്ക് ഉള്ള ക്യാഷ് അവാർഡും, യൂണിയൻ വക ഗുരുകീർത്തി പുരസ്കാരവും ഇന്ന് വൈകിട്ട് മൂന്നിന് വിതരണം ചെയ്യും.
ശാഖ പ്രസിഡന്റ്‌ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി (ഇൻ ചാർജ് ) പുരുഷോത്തമൻ സ്വാഗതം പറയും. ഗുരുകീർത്തി പുരസ്കാരം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ വിതരണം ചെയ്യും. കമല സായിദർശൻ, ജയകുമാർ തെക്കൻചേരി, വത്സല പുരുഷോത്തമൻ, രാധാ ബാലകൃഷ്ണൻ, എൻ.എസ്. മോഹൻദാസ് എന്നിവർ നേതൃത്വം നൽകും.