s

ആലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിനു സമീപം പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു.ജനങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നവർ ജയിലിലും അഴിമതിക്കാർ പുറത്തുമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഇപ്പോൾ നിയമിച്ചിരിക്കുന്നത് അന്വേഷണ സംഘത്തെയല്ല, അട്ടിമറി സംഘത്തെയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ അഖിൽ രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജില്ലാ ട്രഷറർ അനൂപ് എടത്വ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൗമ്യ പുലിയൂർ, അഞ്ജു, ഉമാപതി രാജൻ മണ്ഡലം പ്രസിഡന്റുമാരായ വിശ്വ വിജയ് പാൽ, സതീഷ് വഴുവാടി, സൂരജ് ഹരിപ്പാട്, ശ്യാംജിത്ത്, അരുൺ, ഹരിശങ്കർ, സൗജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.