ആലപ്പുഴ: സവാക്ക് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരന്മാർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര വിതരണോദ്ഘാടനം നിർവഹിച്ചു. നെടുമുടി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം, രാജേശ്വരിപ്രസാദ്‌ എന്നിവർ പങ്കെടുത്തു.