ആലപ്പുഴ: വിദേശ നാടുകളിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന ആലപ്പുഴയിലെ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റുമായി സന്നദ്ധ സംഘടനയായ നന്മക്കൂട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുമായി സഹകരിച്ചാണ് സ്നേഹസ്പർശം പദ്ധതി നടപ്പിലാക്കുന്നത്. നന്മക്കൂട് പ്രസിഡന്റ് ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഡി.വിജയലക്ഷ്മി എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ കെ.വി. ജയചന്ദ്രന് കിറ്റുകൾ കൈമാറി. പുന്നപ്ര ജ്യോതികുമാർ,പി.അനിൽകുമാർ, നന്മക്കൂട് സെക്രട്ടറി എസ്.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.