അമ്പലപ്പുഴ: മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പുന്നപ്ര സ്റ്റേഷനിലെ എ.എസ്.ഐ ജസ്റ്റിന് പരിക്കേറ്റു. പുന്നപ്ര മഡോണ പള്ളിക്ക് സമീപം മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന പരാതി ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 10-30 ഓടെ പരിശോധനക്ക് ചെന്നതായിരുന്നു ജസ്റ്റിൻ. മദ്യപിച്ചു കൊണ്ടിരുന്ന 3 അംഗ സംഘം ജസ്റ്റിനെ ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് ഒടിവേറ്റ ജസ്റ്റിനെ വിവരം അറിഞ്ഞെത്തിയ പൊലീസുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .പ്രദേശ വാസിയായ കിരണിനെ(19) ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിന്റെ പിതാവ് പ്രഭാഷ്, ശ്യാം എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.