മാരാരിക്കുളം:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ 30 രാവിലെ 8ന് പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ചിത്രൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്രാടക്കുല സമർപ്പണവും നിറപുത്തരിയും നടക്കും.ചിങ്ങമാസത്തിലെ കാർത്തികയോടനുബന്ധിച്ച് നടത്താറുള്ള 10 ദിവസത്തെ ഉത്സവാഘോഷങ്ങൾ ഒഴിവാക്കിയതായി ക്ഷേത്രം കാര്യദർശി പ്രകാശ് സ്വാമി അറിയിച്ചു.സെപ്തംബർ 9,10 കാർത്തിക,അഷ്ടമി രോഹിണി ദിവസങ്ങളിൽ പ്രത്യേക വിശേഷാൽ പൂജകളും കാർത്തിക ദിനത്തിൽ രാത്രി 8ന് വലിയ ഗുരുതിയും നടക്കുമെന്ന് പ്രകാശ് സ്വാമി അറിയിച്ചു.