ആലപ്പുഴ: പവർഹൗസ് വാർഡ് കൈതപ്പോള പുരയിടത്തിൽ പരേതനായ ജയ്‌ലനിയുടെ മകൻ മെഹമൂദിന്റെ (56) മൃതദേഹം നഗരത്തിലെ കനാലിൽ കണ്ടെത്തിയ. രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയതാണെന്ന് ബന്ധുക്കൾ അറിയിച്ചു. വൈകിട്ട് 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചുഴലി രോഗമുണ്ടായിരുന്ന മെഹമൂദ് കനാൽ കരയിലൂടെ നടന്നപ്പോൾ വീണതാവാം
എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അവിവിവാഹിതനാണ്. സഹോദരനൊപ്പമായിരുന്നു താമസം. ഇടയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുള്ള മെഹമൂദ് ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയിരുന്നത്. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.