ആലപ്പുഴ: കയർപിരി മേഖലയിൽ നൽകുന്നതു പോലെ കയർഫാക്ടറി തൊഴിലാളികൾക്കും ഇൻകം സപ്പോർട്ട് സ്കീം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ആവശ്യപ്പെട്ടു. പിരിമേഖലയിലെ തൊഴിലാളികൾക്ക് പ്രതിദിനം 110രൂപയാണ് പദ്ധതി പ്രകാരം നൽകുന്നത്. കയറ്റുമതി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ ഫാക്ടറി തൊഴിലാളികൾ ദുരിതത്തിലാണ്. മുഴുവൻ ഫാക്ടറിതൊഴിലാളികൾക്കും ഇൻകംസപ്പോർട്ട് സ്കീം സഹായം ലഭ്യമാക്കാൻ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് അടിയന്തരമായി ഇടപെടണമെന്ന് ഡി.സുഗതൻ ആവശ്യപ്പെട്ടു.