ആലപ്പുഴ: ജില്ലയിൽ ഇന്നലെ 175പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2249 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തുനിന്നും 15 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 16 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 132 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അർബുദ രോഗ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് കൊട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എടത്വാ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9780
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2243
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 285
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 149
കേസ് 49, അറസ്റ്റ് 34
ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 49 കേസുകളിൽ 34 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 479 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 2419 ഉം കണ്ടെയിൻമെന്റെ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കെതിരെയും നടപടി സ്വീകരിച്ചു.