അമ്പലപ്പുഴ:മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള പെർമിറ്റ്‌ മണ്ണെണ്ണ ജൂലായ്, ആഗസ്റ്റ് മാസം സർക്കാർ വിതരണം നടത്താത്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുൻപിൽ സമരം നടത്തുമെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ്‌ കെ. പ്രദീപ്‌, സെക്രട്ടറി സജി മോൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.