എടത്വ: അർബുദ രോഗിയായ, മുൻ പഞ്ചായത്തംഗം ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ചു. എടത്വ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്. വൃക്കയിൽ അർബുദ ബാധയെ തുടർന്ന് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. 17 വർഷം പഞ്ചായത്ത് അംഗമായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: ജോസഫ് (കുട്ടപ്പൻ), ജോസഫ് മാത്യു (മത്തമ്മ), ജോസഫ് തോമസ് (ബേബിച്ചൻ), കുഞ്ഞമ്മ, കുഞ്ഞോറാമ്മ, പരേതരായ അന്തോനിച്ചൻ, അന്നമ്മ, മേരിക്കുട്ടി