അരൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ നിർവ്വഹിച്ചു. ചടങ്ങിൽ സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ, ബോർഡ് അംഗങ്ങളായ കെ.എസ്. വേലായുധൻ, പി. രവി , വടവക്കേരി അനിൽകുമാർ, കെ.സി.ദിവാകരൻ, സിന്ധു ചന്ദ്രൻ, ബിന്ദു മനോഹരൻ, കെ.എം. ഉഷ, എം.പി. അനിൽ എന്നിവർ പങ്കെടുത്തു.