കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ സൈബർ സേന രൂപീകരിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം യോഗം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം വി.പി. സജീന്ദ്രബാബു ആസംസാരിച്ചു. ഭാരവാഹികൾ : എ.എസ്. ബിജു (ചെയർമാൻ), വിനോദ് മേപ്രാശ്ശേരി (കൺവീനർ), ശ്രീജിത്ത് പ്രസന്നൻ (വൈസ് ചെയർമാൻ), പ്രഭാഷ് വെള്ളാപ്പള്ളി (ജോയിന്റ് കൺവീനർ), ശരത് കെ. ശശി, വിഷ്ണുവിവേദ്, ശരത് വേണു, സന്തോഷ് വാവുത്തറ, ശരത് അമ്പലത്തിൽ ചിറ ( കമ്മറ്റിയംഗങ്ങൾ)