അരൂർ: എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാത്മ അയ്യങ്കാളിയുടെ ജന്മദിനാഘോഷം സെപ്തംബർ ഒന്നിന് എരമല്ലൂർ പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് എം.വി. ആണ്ടപ്പൻ അവതരിപ്പിക്കുന്ന സ്മൃതിപഥം. 10.30 ന് "സംവരണത്തിന്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ സെമിനാർ നടക്കും. സണ്ണി.എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 ന് അയ്യൻകാളി അനുസ്മരണ സമ്മേളനം. മന്ത്രി പി.തിലോത്തമൽ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ടി.ശ്യാമളകുമാരി ഉദ്ഘാടനം ചെയ്യും.