ഹരിപ്പാട്: രാജ്യത്തിന്റെ അഭിമാനമായ കായിക പ്രതിഭ ഒളിമ്പ്യൻ അനിൽകുമാറിനെ ദേശിയ കായിക ദിനത്തിൽ സി.ബി.സി വാര്യർ ഫൗണ്ടേഷൻ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ ഉപഹാരം നൽകി ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എൻ.സോമൻ, കരുതൽ പാലിയേറ്റീവ് സെക്രട്ടറി ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, സി.പ്രസാദ്, ആർ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.