s5yt

ഹരിപ്പാട്: ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ 32 വർഷമായി സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ഹരിപ്പാട് റോട്ടറി ക്ലബ് ഓണക്കാലത്തും വ്യത്യസ്തമായ സേവന പ്രവർത്തനങ്ങൾ കൊണ്ട് മാതൃകയാകുന്നു. ഈ കൊവിഡ് കാലത്ത് ഓണാഘോഷ പരിപാടികൾ എല്ലാം മാറ്റി വച്ചുകൊണ്ട് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് 250 ഓണക്കിറ്റുകൾ ഹരിപ്പാട് മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളി, കുമാരപുരം, പള്ളിപ്പാട് ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും വിതരണം ചെയ്തു. ഹരിപ്പാട് നടന്ന കിറ്റ് വിതരണം വാർഡ് കൗൺസിലർ ശോഭ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റജി ജോൺ, അസി.ഗവർണർ രജനികാന്ത് സി.കെ, സെക്രട്ടറി മനു മോഹൻ, ട്രഷറർ ബിജു മാത്യു, മുൻ പ്രസിഡന്റുമാരായ പ്രസാദ്.സി.മൂലയിൽ, പി.കെ ജയപ്രകാശ്, കെ.മോഹനൻ, രശ്മി പ്രസാദ്, വാർഡ് കൗൺസിലർ കാട്ടിൽ സത്താർ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജിമ്മി.വി.കൈപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ റോഷൻ, പിങ്കി, അജിത്, ഉല്ലാസൻ എന്നിവർ സംസാരിച്ചു. കുമാരപുരം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സുരേഷ്‌കുമാര്‍, മെമ്പർമാരായ സുഗേഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

പള്ളിപ്പാട് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനിൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. മെമ്പർ രാജി സംസാരിച്ചു.