കറ്റാനം: താെഴിലാളികൾ തമ്മിൽ കൂലിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. തെക്കേ മങ്കുഴി പുത്തൻതറ പടീറ്റതിൽ ഷിബു (44) ആണ് പള്ളിയ്ക്കൽ നടുവിലെ മുറിയിൽ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം വച്ചു കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് പള്ളിക്കൽ നടുവിലെമുറി കൊച്ചമ്പലം ജംഗ്ഷന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ ഷിബുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ വെൽഡിംഗ് ഉൾപ്പെടെയുള്ള ജോലികൾ കരാർ എടുത്ത തുകയെ ചൊല്ലി ഉണ്ടായതർക്കമാണ് പ്രകോപനത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. തന്റെ കൂടെ പണി ചെയ്ത തൊഴിലാളിയാണു കുത്തിയതെന്നു ഷിബു പൊലീസിനു മൊഴി നൽകി. കുറത്തികാട് പൊലീസ് കേസെടുത്തു.