photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്തിൽ പ്രളയത്ത അതിജീവിയ്ക്കുന്നതിനും ഓണക്കാലത്ത് പച്ചക്കറിക്ഷാമം പരിഹരിക്കുന്നതിനുമായി നടത്തിയ പരിക്ഷണ കൃഷിയിൽ നൂറ് മേനി വിജയം.ഗ്രാമ പഞ്ചായത്ത് 22-ാം വാർഡിൽ കമ്പിയകത്ത് സജീഭവൻ വീട്ടിൽ ശോഭനയുടെ വിടിന്റെ മട്ടുപ്പാവിൽ കർഷിക വിളകളുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് നിർവഹിച്ചു.ഗ്രാമപഞ്ചായത്തംഗം സജി ആന്റണി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനിത മനോജ്,കൃഷി ഓഫിസർ പി.സമിറ എന്നിവർ പങ്കെടുത്തു.തക്കാളി,പടവലം,വെണ്ട,വഴുതന,പിച്ചിങ്ങ,പച്ചമുളക്,പപ്പായ തുടങ്ങി പത്ത് തരം വിത്തുകളാണ്‌ ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നത്.