house

തിരുവോണ സമ്മാനമായി പുത്തൻ വീട്

മാന്നാർ: കഴിഞ്ഞ പത്ത് വർഷമായി വാസയോഗ്യമല്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ പാവുക്കര പുത്തൻചിറ പടിഞ്ഞാറേതിൽ കുഞ്ഞമ്മയ്ക്കും ആറംഗ കുടുംബത്തിനും തിരുവോണ നാൾ മുതൽ അടച്ചുറപ്പുള്ള പുതിയ വീട്ടിൽ താമസിക്കാം.

സജി ചെറിയാൻ എം. എൽ. എ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റി​വ് കെയർ സൊസൈറ്റി മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.എ. കരീം ചെയർമാനായ ചോരാത്ത വീട് പദ്ധതിയും സുമനസുകളുടെ സഹകരണത്തോടെയുമാണ് വീട് പൂർത്തീകരിച്ചത്.

വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും തിങ്കളാഴ്ച രാവിലെ 10ന് സജി ചെറിയാൻ എം. എൽ. എ നിർവഹിക്കും.

ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിക്കും.

കരുണ പാലിയേറ്റീവുമായി ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത് വീടും ചോരാത്ത വീട് പദ്ധതിയിൽ 34 -ാമത് വീടുമാണിത്.