tv

മാന്നാർ: കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന ശരണ്യയ്ക്ക് ഡി.വൈ.എഫ്.ഐ ടിവി നൽകി. മാന്നാർ കുട്ടംപേരൂർ മുട്ടേൽ തോണ്ടലിൽ ചന്ദ്രൻ, ലത ദമ്പതിമാരുടെ മകളായ ശരണ്യക്ക് ഡി.വൈ.എഫ്.ഐ മാന്നാർ ഈസ്റ്റ് മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ടി.വി നൽകിയത് ശരണ്യയുടെ അച്ഛൻ ചന്ദ്രൻ 10 വർഷം മുമ്പ് മരണപ്പെട്ടതാണ്. അമ്മ ലതയുടെ ചെറിയ രീതീയിൽ പച്ചക്കറിക്കച്ചവടം കൊണ്ടാണ് വീട്ടു ചിലവും ശരണ്യയുടെ പഠനവും നടന്നിരുന്നത് മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്ക്കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശരണ്യയ്ക്ക് അവാർഡ് കൊടുക്കാൻ ചെന്ന ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മി​റ്റിയംഗം ബോബിയുടെ ഇടപെടൽ പഠനത്തിന് ടി.വി ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ശരണ്യയ്ക്ക് മാച്ചൂട്ടിൽ ബിൽഡേഴ്സ് രതീഷ് ടി. വി വാങ്ങി നൽകിയത് മേഖല സെക്രട്ടറി, അരുൺ പ്രസിഡന്റ്, വിവേക്, രതീഷ് എന്നിവർ പങ്കെടുത്തു.