a

മാവേലിക്കര: ചെട്ടികുളങ്ങര കടവൂരിൽ വീടിന്റെ പോർച്ചിൽ ഇരുന്ന സ്‌കൂട്ടർ കത്തിച്ചതായി പരാതി. കടവൂർ വാലിൽ വീണാ ഭാവനത്തിൽ വീണയുടെ പുതിയ യമഹ ഫാസിനോ സ്‌കൂട്ടറാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഓൺലൈൻ ഫുഡ് ഡെലിവറി സർവ്വീസ് ബിസിനസ് നടത്തുന്ന വീണ കഴിഞ്ഞ ആഗസ്റ്റ് 18നാണ് സ്‌കൂട്ടർ വാങ്ങിയത്. പുലർച്ചെ മൂന്ന് മണിയോടെ എന്തോ ശബ്ദം കേട്ടുണർന്ന വീണയുടെ മാതാപിതാക്കളാണ് സ്‌കൂട്ടർ പോർച്ചിൽ ഇരുന്നു കത്തുന്നതായി കണ്ടത്. ഉടൻ തന്നെ തീയണച്ചെങ്കിലും സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. സ്‌കൂട്ടറിന് സമീപത്തു നിന്നും സ്‌പ്രേ കുപ്പിയും മുഖംമൂടിയും ലഭിച്ചതായും വീണ പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.