ആലപ്പുഴ: ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും കൊവിഡ് 19 മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും ഓണക്കിറ്റുകൾ നല്കി. അഡ്വ.എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.കെ.മധുകുമാർ വർമ്മ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 18 വർഷങ്ങളായി ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ബേബികുമാരൻ, റോട്ടറി ക്ലബ്ബ് ഡയറക്ടർമാരായ ജി.അനിൽകുമാർ, അഡ്വ. ജി.പ്രിയദർശൻ തമ്പി, അഡ്വ.വി.അന്തോണിച്ചൻ, ഡോ. ടിജോ അലക്സ്, ജെ.വെങ്കിടാചലം തുടങ്ങിയവർ പ്രസംഗിച്ചു.