അമ്പലപ്പുഴ: സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പുന്നപ്ര പറവൂർ ചക്കിട്ടപറമ്പ് ശ്രീനിലയത്തിൽ മോഹൻദാസ് (63) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പറവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ മോഹൻദാസിനെ ജീവനക്കാർ ആലപ്പുഴ മെഡി.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീദേവി. മകൾ:ദിവ്യ. മരുമകൻ: അജിത്ത്.