sndp

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3189-ാം നമ്പർ ഡോ.പല്പു മെമ്മോറിയൽ ചെന്നിത്തല സൗത്ത് ശാഖാ യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അപർണ്ണയ്ക്ക് അവാർഡ് ദാനവും ശാഖാ യോഗത്തിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള ഭക്ഷ്യധാന്യ - പായസ കിറ്റ് വിതരണവും നടത്തി. ശാഖാങ്കണത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിച്ച ചടങ്ങ് യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സഹദേവൻ തകിടിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ ദയകുമാർ ചെന്നിത്തല ഭക്ഷ്യധാന്യ - പായസകിറ്റ് വിതരണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ശ്യാമള, കമ്മിറ്റി അംഗങ്ങളായ വിക്രമൻ, സരസമ്മ എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി ശശികുമാർ കൗണടിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശശി നന്ദിയും പറഞ്ഞു.