ചേർത്തല: അലമാരിയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായി പരാതി. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ ചക്കനാട്ട് വിജയകുമാറിന്റെ വീട്ടിൽ നിന്ന് 15000 രൂപ അപഹരിച്ചതായാണ് പരാതി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വിജയകുമാർ പശുവിനെ കറക്കുന്നതിനായി തൊഴുത്തിലായിരുന്നു. മുറ്റമടിച്ച് കൊണ്ടിരുന്ന ഭാര്യ മുറിയിലെ ലൈറ്റുകൾ കെടുത്തിയതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര തുറന്ന് പണം അപഹരിച്ചതായി കണ്ടത്. ചേർത്തല പൊലീസിൽ പരാതി നൽകി.സി.ഐ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.