ഹരിപ്പാട്: ഹരിപ്പാട് നഗരസഭ 20ാം വാർഡ് കൗൺസിലറും വൈസ്ചെയർമാനുമായ കെ.എം രാജു സംഘടിപ്പിച്ച 150 ഓളം ഓണകിറ്റുകളുടെ വിതരണം മുൻ എം.എൽ.എ ബാബു പ്രസാദ് നിർവഹിച്ചു. അരി ഉൾപ്പെടെ 12 ഇനങ്ങൾ അടങ്ങിയതാണ് ഓണകിറ്റ്. വിധവകൾ ,കിടപ്പുരോഗികൾ , കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ, അഗതി - ആശ്രയ അംഗങ്ങൾ, തൊഴിലുറപ്പുതൊഴിലാളികൾ ,ജോലിചെയ്യാൻകഴിയാത്തവർ എന്നിവർക്കാണ് സൗജന്യകിറ്റ് നൽകിയത്. യോഗത്തിൽ വൈ. ചെയർമാൻ കെ.എം. രാജു അദ്ധ്യക്ഷനായി. ബിനു ചാക്കോ, ത്രികല, ആർ. വിജയൻ, ബിജു, സോമൻ, സജിത് സത്യൻ എന്നിവർ സംസാരിച്ചു.