ഹരിപ്പാട്: ഐ.എൻ.ടി.യു.സി ചിങ്ങോലി മണ്ഡലം കമ്മി​റ്റിയും കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തിയ മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണം ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു. സി ചിങ്ങോലി മണ്ഡലം പ്രസിഡന്റ് ടി.പി ബിജു അദ്ധ്യക്ഷത വഹിച്ചു.