ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ദിനം ഭക്തിനിർഭരവും ലളിതവുമായ ചടങ്ങുകളോടെ കൊണ്ടാടണമെന്ന എസ്.എൻ. ഡി. പി.യോഗത്തിന്റെ നിർദ്ദേശാനുസരണം അമ്പലപ്പുഴ യൂണിയനിൽ ജയന്തി ഘോഷയാത്രകളും, പൊതു സമ്മേളനങ്ങളും ഒഴിവാക്കി ജയന്തി ആഘോഷിക്കും. ഇതനുസരിച്ചുള്ള നിർദ്ദേശം താലൂക്കിലെ മുഴുവൻ ശാഖായോഗാംഗങ്ങൾ , കുടുംബ യൂണിറ്റുകൾ,വനിതാസംഘം, യൂത്ത്മൂവ്മെന്റ് , എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം, ഗുരുക്ഷേത്രം ഭാരവാഹികൾ എന്നിവർക്ക് നൽകി. ജയന്തി ദിനമായ രണ്ടിന് രാവിലെ 9.30ന് യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ചിത്രത്തിനു മുന്നിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. എല്ലാ ഭവനങ്ങളിലും ജയന്തി ദിനത്തിൽ ഗുരുവിന്റെ ഛായാചിത്രം വെച്ച് നിലവിളക്ക് കൊളുത്തി കുടുംബാംഗങ്ങൾ ഗുരു പ്രാർത്ഥന നടത്തണമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.