കറ്റാനം: യാക്കോബായ സുറിയാനി സഭയുടെ ആഗോള മരിയൻ തീർഥാടനകേന്ദ്രമായ കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ കൊച്ചു പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഫാദർ സഞ്ജയ് ബാബു പെരുന്നാൾ കൊടിയേറ്റ് കർമ്മത്തിന് നേതൃത്വംനൽകി. സെപ്തംബർ ഒന്നു മുതൽ എട്ടുവരെ എല്ലാദിവസവും രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാനമസ്കാരവും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും.