ambala

അമ്പലപ്പുഴ:അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ 6-30 മുതൽ 9 വരെയാണ് കൊടിമരച്ചുവട്ടിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചത്. നാലമ്പലത്തിലെ കിഴക്കേ മണ്ഡപത്തിൽ തന്ത്രി ആദ്യ കുല സമർപ്പിച്ചു. തുടർന്ന് മേൽശാന്തിമാർ, ദേവസ്വം അധികൃതർ, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ കാഴ്ചക്കുല സമർപ്പിച്ചു.