ആലപ്പുഴ : കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 166-ാ മത് ജയന്തി ദിനാഘോഷവും ദേശാഭിമാനി ടി.കെ.മാധവന്റെ 135-ാം ജന്മദിന ആഘോഷവും സെപ്തംബർ രണ്ടിന് രാവിലെ പത്തിന് ടി.കെ.മാധവന്റെ ചെട്ടികുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ നടക്കും.

സംസ്ഥാന ചെയർമാൻ അഡ്വ.ശ്രീ. സുമേഷ് അച്ചുതൻ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി യോഗം ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് അഡ്വ.എം ലിജു മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരിപാടികൾ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവനും ജില്ലാ ചെയർമാൻ പി.സാബുവും അറിയിച്ചു.