ചേർത്തല : പ്രമുഖ നിർമ്മാണ കമ്പനിയായ ആർദ്റ ഹാബിറ്റാറ്റ്സ് ചേർത്തലയിലെ മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റ് നൽകി. കമ്പനി എം.ഡി പി.ഡി.ലക്കി വിതരണോദ്ഘാടനം നിർവഹിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് ടി.പി.സുന്ദരേശൻ,സെക്രട്ടറി കെ.എൻ.എ ഖാദർ,കെ.പി.ജയകുമാർ,സാബു വർഗീസ്,പി.ജി.രവികുമാർ എന്നിവർ സംസാരിച്ചു. സമ്പൂർണ ലോക്ക്ഡൗൺ കാലത്തും മാദ്ധ്യമപ്രവർത്തകർ,ഭാഗ്യക്കുറി വിൽപ്പനക്കാർ,ഓട്ടോ റിക്ഷാത്തൊഴിലാളികൾ എന്നിവർക്ക് ആർദ്ര ഹാബിറ്റാറ്റ് ഭക്ഷ്യ ധാന്യ കിറ്റ് നൽകിയിരുന്നു.