മാവേലിക്കര: ബി.ജെ.പി മാവേലിക്കര മുനിസിപ്പാലിറ്റി ഹെൽപ്പ് ഡെസ്ക് നേതൃത്വത്തിൽ 27ാം വാർഡിൽ ഓണക്കിറ്റ് വിതരണം നടത്തി. 300 പച്ചക്കറി കിറ്റുകളും അഞ്ച് കിലോയുടെ 50 പാക്കറ്റ് അരിയും പലചരക്ക് സാധനങ്ങളുമാണ് വിതരണം ചെയ്തത്. വാർഡ് കൗൺസിലർ ഉമയമ്മ വിജയകുമാർ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ പരമേശ്വരത്, വാർഡ് കൺവീനർ ശശി കണ്ടിയൂർ, വാർഡ് മാനേജ്മെന്റ് കമ്മിറ്റി അംഗം വേണു, രാജേഷ് ,അനിൽ, ദാസൻ, ഹിന്ദുഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സൂര്യ കുമാർ എന്നിവർ നേതൃത്വം നൽകി.