മാവേലിക്കര: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 157ാമത് ജന്മദിന സമ്മേളനം നാളെ രാവിലെ 10ന് മാവേലിക്കര പടിഞ്ഞാറെ നട അയ്യൻകാളി മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര, വൈസ് പ്രസിഡന്റ് കെ.ശീധരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.