ചേർത്തല: കൊവിഡ് ചട്ടം പാലിച്ച് വ്യത്യസ്തങ്ങളായ ഓണപ്പരിപാടികൾ ഒരുക്കി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്. വിത്ത് നടീൽ,വിളവെടുപ്പ് ഉത്സവങ്ങൾ,ഓണച്ചന്ത,ഓണപ്പുടവ,ഓണസദ്യ ,ഓണക്കിറ്റുകളുടെ വിതരണം എന്നിവ സംഘടിപ്പിച്ചു. നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ രണ്ടായിരിത്തി എണ്ണൂറോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപ ക്രമത്തിൽ ഓണ സമ്മാനമായി നൽകി. വിത്ത് നടീലിന്റെ ഭാഗമായി പച്ചക്കറികളോടൊപ്പം തന്നെ ബീറ്റ്റൂട്ട്, ചോളം എന്നിവകൂടി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു. തണ്ണീർമുക്കം പഞ്ചായത്തിലെ വിവധ പ്രദേശങ്ങളിലായി നടന്ന പദ്ധതികളുടെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസ് നിർവഹിച്ചു.രമാമദനൻ,സുധർമ്മസന്തോഷ്,ബിനിത മനോജ്,കെ.ജെ സെബാസ്റ്റ്യൻ,സനൽനാഥ്, സാനുസുധീന്ദ്രൻ,രമേശ് ബാബു,സജി ആന്റണി,ശ്രീജ ഷിബു,കൃഷി ഓഫീസർ പി.സമീറ എന്നിവർ പങ്കെടുത്തു.