ചികിത്സ നടത്താൻ കരുണ തേടി ഹുസൈൻ
ഹരിപ്പാട്: സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ എട്ടു വയസുകാരൻ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു. കുമാരപുരം താമല്ലാക്കൽ ചെറുകുന്നത്ത് കിഴക്കതിൽ ഇസ്മയിൽ ഷംന ദമ്പതികളുടെ മകൻ ഹുസൈനാണ്(8) ശനിയാഴ്ച വൈകുന്നേരം പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹുസൈനെ ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്നുള്ള ശസ്ത്രക്രിയയ്ക്കായി വലിയ ഒരു തുക കണ്ടെത്തണം. ഇതിനായാണ് ഈ കുടുംബം സഹായം അഭ്യർത്ഥിക്കുന്നത്. ഹുസൈന്റെ പിതാവ് ഇസ്മയിൽ സംസാരിക്കാനോ കേൾക്കാനോ കഴിയുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുടുംബം ഇപ്പോൾ ഒരു ദുരന്തം കൂടി അഭിമുഖീകരിക്കുകയാണ്. കുമാരപുരം പൊത്തപള്ളി ഗവൺമെന്റ് എൽ പി എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഹുസൈൻ. മാതാവ് ഷംനയുടെ അക്കൗണ്ട് നമ്പർ 33500655251.
എസ്. ബി. ഐ ഹരിപ്പാട് ഐ എഫ് എസ് സി കോഡ്- SBIN0010596