ആലപ്പുഴ: നഴ്സസ് യൂണിയൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് കരിദിനം ആചരിക്കും. രോഗികൾക്കും ജീവനക്കാർക്കും കൊവിഡ് സമ്പർക്കവ്യാപനം ഉണ്ടാകുന്ന തരത്തിലുള്ള അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചും ആനുകൂല്യങ്ങൾ നൽകാത്തതിലുള്ള അലംഭാവത്തിനെതിരെയുമാണ് കരിദിനാചരണം.